വ്യത്യസ്മായ വിവാഹ ക്ഷണക്കത്തുമായി ജിനു സി. ചാണ്ടി. തന്റെ വിവാഹത്തില്‍ സുഹൃത്തുക്കളെയും ബന്ധുമിത്രാതികളെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള ക്ഷണക്കത്താണ് ജിനു സി. ചാണ്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജിനു സി ചാണ്ടി എന്ന ഞാന്‍ ഈശ്വര നിശ്ചയത്താല്‍ എന്റെ മാതാപിതാക്കളുടേയും, സ്‌നേഹ നിധികള്‍ ആയ ഗുരുതുല്യരുടെയും, ചങ്ക് പോലെ കട്ടക്ക് എന്റെ കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളുടെയും അനുഗ്രഹാശിസ്സുകളോടെ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഈ വരുന്ന ഞായറാഴ്ച്ച ഫെബ്രുവരി 7 ന് വിവാഹിതന്‍ ആവുകയാണ്.
ഫെബ്രുവരി ഏഴിന് പകല്‍ 11.30 നു മേമ്മുറി ചാപ്പലില്‍ വെച്ചാണ് വിവാഹം. തുടര്‍ന്ന് എന്റെ വീട്ടില്‍ വച്ച് ചെറിയൊരു റിസപ്ഷന്‍…… കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി എന്റെ പ്രസില്‍ (ചാണ്ടീസ് ഓഫ്സെറ്റ് പ്രസ്സ്, പാമ്പാക്കുട) ജോലി ചെയ്തു വരുന്ന അശ്വതി (ജിന്‍സി) യാണ് വധു.
പങ്കെടുക്കണം…..
അനുഗ്രഹിക്കണം…..
ജിനു സി. ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
പ്രിയമുള്ളവരേ…..
ജിനു സി ചാണ്ടി എന്ന ഞാന്‍ ഈശ്വര നിശ്ചയത്താല്‍ എന്റെ മാതാപിതാക്കളുടേയും, സ്‌നേഹ നിധികള്‍ ആയ ഗുരുതുല്യരുടെയും, ചങ്ക് പോലെ കട്ടക്ക് എന്റെ കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളുടെയും അനുഗ്രഹാശിസ്സുകളോടെ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഈ വരുന്ന ഞായറാഴ്ച്ച ഫെബ്രുവരി 7 ന് വിവാഹിതന്‍ ആവുകയാണ്.
ഇതിനോടകം തന്നെ ഞാന്‍ പറഞ്ഞും പല പല കുപ്രചരണങ്ങളിലൂടെയും, കിംവദന്തികള്‍ വഴിയും എല്ലാവരും ഈ വാര്‍ത്ത ആറിഞ്ഞുകാണും എന്നെനിക്ക് അറിയാം. അത് അവിടെ നില്‍ക്കട്ടെ അതിനെകുറിച്ച് മറ്റൊരു അവസരത്തില്‍ നമുക്ക് ചര്‍ച്ച ചെയ്യാം …??
ഫെബ്രുവരി ഏഴിന് പകല്‍ 11.30 നു മേമ്മുറി ചാപ്പലില്‍ വെച്ചാണ് വിവാഹം. തുടര്‍ന്ന് എന്റെ വീട്ടില്‍ വച്ച് ചെറിയൊരു റിസെപ്ഷന്‍……
കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി എന്റെ പ്രസില്‍ (ചാണ്ടീസ് ഓഫ്സെറ്റ് പ്രസ്സ്, പാമ്പാക്കുട) ജോലി ചെയ്തു വരുന്ന അശ്വതി (ജിന്‍സി) യാണ് വധു.
പങ്കെടുക്കണം…..
അനുഗ്രഹിക്കണം…..
ഒരുപാട് ചര്‍ച്ചകളോ, ചിന്തകളോ ഒന്നും ഇതിനെക്കുറിച് വേണ്ട…!
വളരെ ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍
‘എന്റെ എല്ലാ മുന്‍ പ്രവര്‍ത്തികളിലും ഉള്ള പോലെ തന്നെ…
ഈ ലോകം മുഴുവന്‍ നമുക്ക് എതിരു നിന്ന് കുറ്റപ്പെടുത്തിയാലും ദൈവം തമ്പുരാന്റെ മുന്‍പില്‍ ചെന്ന് നില്‍ക്കുമ്പോള്‍ നമ്മുടെ മനഃസാക്ഷിയിലേക്ക് നോക്കുമ്പോള്‍ അതില്‍ ഒരു ശരി ഉണ്ടെങ്കില്‍ നമ്മള്‍ ഒരാളുടെ മുന്‍പിലും തല കുനിക്കേണ്ടി വരില്ല’.
വാ… വന്ന്
അനുഗ്രഹിക്കൂ..
സ്‌നേഹത്തോടെ
ജിനു സി ചാണ്ടി.
https://www.facebook.com/jinu.cchandy.3/posts/3690572301036014