മനോരമ ന്യൂസ് ‘ന്യൂസ് മേക്കര്‍ പുരസ്‌കാരം 2020’ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക്. വെല്ലുവിളി നിറഞ്ഞ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആരോഗ്യ വകുപ്പിനെ നയിച്ചതിന് അംഗീകാരമായി പുരസ്‌കാരം. കോവിഡ് പ്രതിരോധത്തിനായി കഠിനാധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിനിധി എന്ന നിലയിലാണു ന്യൂസ്‌മേക്കര്‍ പുരസ്‌കാരം സ്വീകരിക്കുന്നതെന്നു മന്ത്രി പ്രതികരിച്ചു.
കേരളത്തിന്റെ ആരോഗ്യമന്ത്രിയെന്ന നിലയില്‍ രാജ്യാന്തര തലത്തില്‍ ലഭിച്ച അംഗീകാരങ്ങളെക്കുറിച്ച് ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നതില്‍ വിഷമമുണ്ട്. ഒരു അവാര്‍ഡിനും അപേക്ഷ നല്‍കിയിട്ടില്ല, നല്‍കുകയുമില്ല കെ.കെ. ശൈലജ പറഞ്ഞു. കോവിഡിനെതിരായ പോരാട്ടം ജാഗ്രതയോടെ തുടരണം. അടുത്തിടെ വര്‍ധിച്ചുവരുന്ന പ്രതിദിന രോഗബാധ നിയന്ത്രിക്കേണ്ടതുണ്ട്. മരണനിരക്ക് കുറച്ചതിലടക്കം കേരളം സൃഷ്ടിച്ച മാതൃക മുന്നോട്ടു കൊണ്ടുപോകും.
ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ കോവിഡിനെ നേരിടുന്നതില്‍ തികച്ചും സാധാരണക്കാരിയായ ഒരു വനിതാമന്ത്രി കേരളത്തില്‍ പ്രകടമാക്കിയ നിശ്ചയദാര്‍ഢ്യം ആദരിക്കപ്പെടേണ്ടതാണെന്ന് പുരസ്‌കാര പ്രഖ്യാപനം നടത്തിയ നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ പറഞ്ഞു.