എന്‍സിപിയില്‍ വീണ്ടും പൊട്ടിത്തെറി. പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് എന്‍സിപിയില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. എല്‍ഡിഎഫില്‍ നിന്ന് ഇനിയും അവഗണന നേരിടാന്‍ കഴിയില്ലെന്ന് മാണി. സി. കാപ്പന് പറഞ്ഞു. മാണി. സി. കാപ്പന് യുഡിഎഫിലേക്കെന്ന് സൂചനയുണ്ട്.
രണ്ട് തട്ടിലുള്ള കാപ്പന് പക്ഷവും ശശീന്ദ്രന് പക്ഷവും എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. മാണി. സി. കാപ്പന് യുഡിഎഫിലേക്കെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തെരഞ്ഞെടുപ്പില്‍ മാണി. സി. കാപ്പന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
അതേസമയം, മാണി. സി. കാപ്പന് നാളെ മുംബൈയ്ക്ക് പുറപ്പെടും. ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുന്ന മാണി. സി. കാപ്പന് നിലപാട് വ്യക്തമാക്കിയേക്കുമെന്നാണ് വിവരം.