പെരുമ്പാവൂര്‍: ഭാര്യയും മക്കളും വാടകയ്ക്കു താമസിക്കുന്ന വീട്ടിലെത്തിയ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി. കോതമംഗലം ചെറുവട്ടൂര്‍ ഓലിച്ചാലില്‍ അബ്ദുല്‍ സലാം (48) ആണ് മരിച്ചത്.
പോഞ്ഞാശേരി എംഎച്ച് കവലയില്‍ കഴിഞ്ഞ രാത്രിയിൽ ആയിരുന്നു സംഭവം. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഇയാള്‍ രാത്രി മണ്ണെണ്ണയും വെട്ടുകത്തിയുമായി ഇവിടെ എത്തുകയായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു. ഭയന്നു പോയ ഭാര്യ ഹസീനയും മക്കളും രണ്ടാം നിലയിലെ വീട്ടില്‍നിന്നു പുറത്തു കടക്കുകയും വാതില്‍ അടയ്ക്കുകയും ചെയ്തു. ഇതോടെ മുറിക്കുള്ളില്‍ കയറിയ ഇയാള്‍ മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഫയര്‍ഫോഴ്സെത്തി തീ അണച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നാളുകളായി കുടുംബ പ്രശ്നങ്ങള്‍ മൂലം ഇരുവരും അകന്നു കഴിയുകയായിരുന്നു. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.