വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആള്‍ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. നെയ്യാറ്റിന്‍കര പെരുങ്കടവിള സ്വദേശി സനിലാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായിരുന്നു സനില്‍. താന്‍ മത്സരിച്ചതിലെ പ്രതികാരമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നിലെന്നായിരുന്നു സനിലിന്റെ ആരോപണം.