പോക്സോ കേസ് ഇരക്ക് നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം. പാണ്ടിക്കാട് സ്വദേശിയായ 17 വയസുകാരി മൂന്നാം തവണയാണ് പീഡനത്തിനിരയാകുന്നത്. 2016ല്‍ പതിമൂന്നാം വയസ്സിലാണ് പെണ്‍കുട്ടി ആദ്യം പീഡനത്തിനിരയായത്. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചെങ്കിലും രണ്ടുതവണകൂടി പീഡനത്തിനിരയാവുകയായിരുന്നു. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് വീട്ടിലേയ്ക്കുവിട്ടശേഷമായിരുന്നു പീഡനമുണ്ടായത്.