പത്തനംതിട്ട: നിയമസഭ സമാജികരുടെ പേരുകള്‍ പറയുന്ന മലാലയ്ക്ക് യു.ആര്‍.എഫ് ദേശിയ റിക്കോര്‍ഡ് ഇനി സ്വന്തം. മലാലയ്ക്ക് ആശംസയുമായി റാന്നി എം.എല്‍ എ പ്രമോദ് നാരായണനും എത്തി.
പത്തനംതിട്ട ഗസ്റ്റ് ഹൗസില്‍ യു.ആര്‍.എഫ് ഏഷ്യന്‍ ജൂറി ഡോ.ജോണ്‍സണ്‍ വി.ഇടിക്കുളയുടെ സാന്നിദ്ധ്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ മുമ്പില്‍ വിസ്മയകരമായ നിലയില്‍ ഉള്ള പ്രകടനം കാഴ്ചവെച്ചതോടെ യു.ആര്‍.എഫ് ദേശിയ റിക്കോര്‍ഡിലേക്കുള്ള നടപടികള്‍ പൂര്‍ത്തിയായി. ക്യാമറകള്‍ക്കു മുമ്പിലും സ്ഫുടതയോടെ കേരളത്തിലെ 140 എംഎല്‍എമാരുടെ പേരുകള്‍ നൊടിയിടയില്‍ പറഞ്ഞു. യുആര്‍എഫ് – സിഇഒ സൗദീപ് ചാറ്റര്‍ജി(കല്‍ക്കട്ട), ഇന്റര്‍നാഷണല്‍ ജൂറി ഡോ.ഗിന്നസ് സുനില്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് റിക്കാര്‍ഡ് പ്രഖ്യാപനം ഉടന്‍ നടത്തും.
അത്തിക്കയം കണ്ണമ്പള്ളി ചക്കിട്ടയില്‍ ലിജോ ഏബ്രഹാം ഫിലിപ്പിന്റെയും ഷേബ ടിന്‍സി തോമസിന്റെയും മൂത്ത മകളായ മലാല ലില്ലി ഏബ്രഹാം (5) കൊല്ലമുള ലിറ്റില്‍ ഫ്‌ലവര്‍ പബ്ലിക് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പാക്കിസ്ഥാനിലെ മലാലയുടെ ആരാധകയായ ശേബ ഗര്‍ഭിണിയായിരിക്കെ ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ ‘മലാല ‘യെന്ന് പേരിടുമെന്ന് ഇരുവരും ഉറപ്പിച്ചിരുന്നു.
മൂന്നര വയസ്സ് മുതല്‍ മലാല ബുദ്ധിവൈഭവം പ്രകടമാക്കി തുടങ്ങി. ലിജോ വായിച്ച ബൈബിളിലെ 23-ാം സങ്കീര്‍ത്തനം മകള്‍ കാണാതെ പറഞ്ഞപ്പോഴാണ് മാതാപിതാക്കള്‍ മകളുടെ കഴിവ് തിരിച്ചറിഞ്ഞത്. ബൈബിളിലെ ഉല്‍പത്തി മുതല്‍ വെളിപ്പാടു വരെയുള്ള അറുപത്താറ് പുസ്തകങ്ങളും ക്രമമായി ഇംഗ്ലീഷിലും മലയാളത്തിലുമായി കാണാതെ പറയും. കൂടാതെ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങ ളുടെയും സംസ്ഥാനത്തെ 14 ജില്ലകളുടെയും പേരുകള്‍ ഇവള്‍ക്ക് മന:പാഠമാണ്. 25 ദിവസം മുന്‍പാണ് 140എംഎല്‍എമാരുടെയും പേരുകള്‍ മകളുടെ ഉള്ളില്‍ നിറ യ്ക്കണമെന്ന് മൗണ്ട് സിയോന്‍ മെഡിക്കല്‍ കോളജിലെ പിആര്‍ഒ ആയ ലിജോ തീരുമാനിച്ചത്. 195 രാജ്യങ്ങളുടെയും പേരുകള്‍ , ഇന്ത്യയിലെ പ്രസിഡന്റ്മാര്‍, പ്രധാനമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍ , ഗവര്‍ണ്ണര്‍ എന്നിവരുടെ പേരുകള്‍
മലാല പഠിച്ചു തുടങ്ങിയിട്ടുണ്ട്.