ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി മാധവ് സിംഗ് സോളങ്കി അന്തരിച്ചു. 93 വയസായിരുന്നു. പിവി നരസിംഹ റാവു മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്നു.
നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായി. ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രി പദത്തിലിരുന്ന കോണ്‍ഗ്രസ് നേതാവാണ്. സോളങ്കിയുടെ നേതൃത്വത്തില്‍ 182ല്‍ 149 സീറ്റുകള്‍ തൂത്തുവാരിയാണ് മുന്നണി 1985ല്‍ അധികാരത്തിലേറിയത്. ഇതുവരെ ഈ റെക്കോര്‍ഡ് ആരും ഭേദിച്ചിട്ടില്ല.
1980കളില്‍ ക്ഷത്രിയ, ഹരിജന്‍, ആദിവാസി, മുസ്ലിം ഐക്യത്തിനായി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലേറുന്നതില്‍ ഈ കൂട്ടുകെട്ട് വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്. ഗാന്ധി നഗറിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.