കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനാല്‍ സി പാപ്പ് വെന്റിലേറ്ററിന്റെ സഹായം തേടി. ഇത് സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി.
ജയരാജന് കടുത്ത പ്രമേഹവും രക്തസമ്മര്‍ദവും ഉള്ളതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം വൈകിട്ടോടെ ആശുപത്രിയിലെത്തും. നിലവില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവിലാണ് ജയരാജന്.