പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിലെ എം. ഔസേഫ് മെമ്മോറിയല്‍ റോഡ് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച 11.10 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 250 മീറ്റര്‍ നീളത്തില്‍ 3 മുതല്‍ 3.60 മീറ്റര്‍ വരെ വീതിയിലുമാണ് റോഡ് ടൈല്‍ വിരിച്ചു നവീകരിച്ചത്. 30 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന റോഡാണ് ഇത്. 25 വര്‍ഷമായി ഈ പ്രദേശ വാസികളുടെ ആവശ്യമാണ് ഇതിലൂടെ നിറവേറിയതെന്ന് വാര്‍ഡ് അംഗം പി.പി എല്‍ദോസ് പറഞ്ഞു. പി.ഡി.ഡി.പി സൊസൈറ്റി, മൃഗാസ്പത്രി എന്നിവ ഈ റോഡിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്.
വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി ഹമീദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അന്‍വര്‍ അലി, ജില്ല പഞ്ചായത്ത് അംഗം പി.എം നാസര്‍, വാര്‍ഡ് മെമ്പര്‍ പി.പി എല്‍ദോസ്, വൈസ് പ്രസിഡന്റ് ഷംല നാസര്‍, പഞ്ചായത്ത് അംഗങ്ങളായ പി.പി എല്‍ദോസ്, ഷിഹാബ് പള്ളിക്കല്‍ മെര്‍ലി റോയി, കെ.എം സുകുമാരന്‍, ജോജി ജേക്കബ്ബ്, വി.എച്ച് മുഹമ്മദ്, ടി.എം കുര്യാക്കോസ്, സുഭാഷ് ബാബു, ബിനേഷ് ചേന്നംകുടി എന്നിവര്‍ പ്രസംഗിച്ചു.