സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്- പുതുവത്സര ബംപര്‍ ലോട്ടറി നേടിയ ഭാഗ്യവാനെ കണ്ടെത്തി. ചെങ്കോട്ട സ്വദേശി ഷറഫുദീനാണ് 12 കോടിയുടെ ഭാഗ്യശാലി. ഷറഫുദ്ദീന്‍ ലോട്ടറി ഓഫിസില്‍ എത്തി ടിക്കറ്റ് കൈമാറി. ലോട്ടറി വില്‍പ്പനക്കാരനായ ഷറഫുദീന്‍ വില്‍ക്കാന്‍ വാങ്ങിയതില്‍ മിച്ചം വന്ന ലോട്ടറിക്കാണ് കോടികളുടെ ഭാഗ്യം അടിച്ചത്.
4 വര്‍ഷമായി ബൈക്കില്‍ ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കുന്നു ആളാണ് ഷറഫുദ്ദീന്‍. ആര്യങ്കാവില്‍ നിന്നാണ് ടിക്കറ്റ് വാങ്ങുന്നത്. ആര്യങ്കാവ് മുതല്‍ പുനലൂര്‍ വരെയാണ് വില്‍പന. ഭാര്യ: സബീന, ഒരു മകന്‍: പര്‍വേഷ് മുഷറഫ്
തിരുവനന്തപുരത്ത് വിറ്റ XG 358753 എന്ന ടിക്കറ്റിനാണ് സമ്മാനം. കൊല്ലം ആര്യങ്കാവിലെ ഭരണി ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റാണിത്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടത്തിയത്.