കാക്കനാട്: സാക്ഷരതാ മിഷന്‍ നടപ്പാക്കി വരുന്ന ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആ മുഖ വായന നടന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആമുഖം വായിച്ച് നിര്‍വ്വഹിച്ചു. സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഭരണ സമിതിയും മികച്ച പിന്തുണ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.
ജില്ലയിലെ 160 കേന്ദ്രങ്ങളില്‍ ഭരണഘടന ആമുഖവായന നടന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ജെ ജോമി മുഖ്യപ്രഭാക്ഷണം നടത്തി. ജില്ല കോര്‍ഡിനേറ്റര്‍ ദീപാ ജയിംസ് സ്വാഗതവും അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെഎം സുബൈദ നന്ദിയും പറഞ്ഞു. ചടങ്ങില്‍ പ്രേരക്മാരും പഠിതാക്കളും പങ്കെടുത്തു.
ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സാക്ഷരതാ മിഷന്‍ ഈ പരിപാടി നടത്തുന്നത്. കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സാക്ഷരതാ മിഷന് കഴിഞ്ഞിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയും സഹായ സഹകരണങ്ങളും കൊണ്ട് കൂടിയാണ് ഇതിന് ഇതിന് കഴിഞ്ഞതെന്ന് സംഘാടകർ പറഞ്ഞു.