ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച ഇന്ന് നിയമ സഭയില്‍ തുടങ്ങും. സിപിഐ എമ്മിലെ എസ് ശര്‍മയാണ് പ്രമേയം അവതരിപ്പിച്ചത്. വ്യാഴാഴ്ച വരെയാണ് നന്ദി പ്രമേയ ചര്‍ച്ച.
അതേസമയം, കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതി ഇന്നും സഭയില്‍ വരും. സിപിഐഎമ്മിലെ സി.കെ ശശീന്ദ്രന്‍ ഈ വിഷയത്തില്‍ ശ്രദ്ധ ക്ഷണിക്കലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വായ്പാ കെണി സംബന്ധിച്ച് കെ.എസ് ശബരീനാഥന്റെ ശ്രദ്ധ ക്ഷണിക്കലും ഇന്ന് സഭയിലുണ്ടാകും.