മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലൈബ്രറി സെക്രട്ടറിമാരുടേയും, പ്രസിഡന്റുമാരുടേയും നേതൃയോഗം ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.കെ. സോമന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോഷി സ്‌കറിയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ.ഉണ്ണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
താലൂക്കിലെ 63 ലൈബ്രറികളില്‍ 20നകവും, 14പഞ്ചായത്ത് നേതൃസമതിയുടെ നേതൃത്വത്തില്‍ 21നും, താലൂക്ക് തലത്തില്‍ 28നും ജനകീയ വികസന വിജ്ഞാനോത്സവം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. 13ന് നടക്കുന്ന യു.പി, വനിത വായന മത്സരങ്ങളുടെ താലൂക്ക് തല മത്സരം മൂവാറ്റുപുഴ ടൗണ്‍ യു.പി സ്‌ക്കൂളില്‍ രാവിലെ 11ന് ആരംഭിക്കുന്നതിനും തീരുമാനിച്ചു.
താലൂക്ക് ജോയിന്റ് സെക്രട്ടറി വിജയന്‍ പി.കെ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം കെ.എന്‍. മോഹനന്‍, ലൈബ്രറി സെക്രട്ടറിമാരായ ജോസ് ജേക്കബ്, എം.എം. അബ്ദുള്‍ സമദ്, ടി.ആര്‍.ഷാജു, രാജു മാസ്റ്റര്‍കിഴകൊമ്പ്, വര്‍ഗീസ് മാണികാക്കൂര്‍, എം.എ. ഏല്‍ദോസ് മേക്കടമ്പ് എന്നിവര്‍ സംസാരിച്ചു.