പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനും ദി കേരളാ ഓണ്‍ലൈന്‍ ന്യൂസ് ചാനലിന്റെ ചീഫ് എഡിറ്ററും ആയ കുറത്തിയാടന്‍ പ്രദീപ് ഓച്ചിറയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. ഒരു സിനിമയുടെ മ്യൂസിക് റെക്കോര്‍ഡിങ് കഴിഞ്ഞു മടങ്ങുന്ന വഴിയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഹെല്‍മെറ്റ് ഉപയോഗിച്ചിരുന്നു എങ്കിലും അപകടത്തില്‍ തലയുടെ പിന്നില്‍ കമ്പി തുളഞ്ഞുകയറിയതാണ് മരണകാരണമായത്.
കഴുവേറിക്കാറ്റ്, കാവ്, ഞാന്‍ ചൊല്ലിയില്ലെന്റെ പെണ്ണെ, തുടലറ്റത്തെ പുണ്വവറ്റ്, കിടാത്തിയുടെ ചാവ് തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട കവിതകളാണ്. കഴുവേറിക്കാറ്റ് എന്ന പേരില്‍ ഒരു കവിതാ സമാഹാരവും ഇറക്കിയിട്ടുണ്ട്.