മുവാറ്റുപുഴ: കെഎസ്‌യൂ 64ാം സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കടല്‍ ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന ചെല്ലാനം നിവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കളും അവശ്യ സാധനങ്ങളും കൈമാറി. മുവാറ്റുപുഴയില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് വാഹനങ്ങള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. എറണാകുളത്ത് ഹൈബി ഈഡന്‍ എം പി സ്വീകരിച്ചു.
തുടര്‍ന്ന് കെഎസ്‌യൂ പ്രവര്‍ത്തകര്‍ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും അവശ്യ സാധനങ്ങള്‍ കൈമാറുകയും ചെയ്തു. കെഎസ്‌യൂ നിയോജക മണ്ഡലം പ്രസിഡന്റ് ജെറിന്‍ ജേക്കബ് പോള്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റഫീഖ്, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെപി ജോയ്, ഉമ്മര്‍ മാറാടി, കെഎസ്‌യൂ ഭാരവാഹികളായ ഫാസില്‍ സൈനുദ്ധീന്‍, ഇമ്മാനുവല്‍ ജോര്‍ജ്, റയ്മോന്‍ സാബു, ആന്റണി വിന്‍സെന്റ്, എല്‍ദോ ബേബി, എല്‍ദോ ജോസ്, ആന്‍സണ്‍, ബ്ലെസ്സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.