Thurannakathu
  • Home
  • News
    • Kerala
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
    • LOCAL
    • Metro
    • National
    • World
    • Pravasi
  • Entertainment
    • Cinema
    • Movie Trailer
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Crime & Court
    • Police
    • Court
  • Politics
    • Election
    • By Election
    • Kerala
    • National
  • Social Media
    • Twitter
    • Youtube
    • Facebook
    • Instagram
    • Whatsapp
  • Education
    • Career
    • Courses
    • Winner
  • Health
  • E-Paper
  • Others
    • Sports
    • Business
    • Automobile
    • Food
    • Fashion
    • Information
    • Technology
    • Job
    • Videos
Top Posts
അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം...
പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ...
സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം,...
കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ...
എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി
ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്
അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു
ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍
ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളക്കെതിരെ പരാതിയുമായി ആക്രമിക്കപ്പെട്ട നടി
കുട്ടികളുടെ വാക്സിനേഷന്‍ ഇന്ന് മുതല്‍; 60 കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്
Thurannakathu
  • Home
  • News
    • Kerala
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
    • LOCAL
    • Metro
    • National
    • World
    • Pravasi
  • Entertainment
    • Cinema
    • Movie Trailer
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Crime & Court
    • Police
    • Court
  • Politics
    • Election
    • By Election
    • Kerala
    • National
  • Social Media
    • Twitter
    • Youtube
    • Facebook
    • Instagram
    • Whatsapp
  • Education
    • Career
    • Courses
    • Winner
  • Health
  • E-Paper
  • Others
    • Sports
    • Business
    • Automobile
    • Food
    • Fashion
    • Information
    • Technology
    • Job
    • Videos
KeralaNews

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളോട് ചേര്‍ന്ന് 67 പെട്രോള്‍- ഡീസല്‍ പമ്പുകള്‍ സ്ഥാപിക്കുന്നു; ധാരണാ പത്രം ഒപ്പിടല്‍ 15ന്

by rdpathram February 14, 2021
February 14, 2021

കെഎസ്ആര്‍ടിസി പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ബസ് സ്റ്റേഷനുകളില്‍ പൊതു ജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുത്തുന്ന രീതിയില്‍ പെട്രോള്‍- ഡീസല്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി കെഎസ്ആര്‍ടിസി ധാരണാ പത്രം ഒപ്പിടുന്നു. ഫെബ്രുവരി 15 ന് വൈകുന്നേരം 5 മണിക്ക് മസ്‌കറ്റ് ഹോട്ടലില്‍ വച്ച് നടക്കുന്ന ചടങ്ങ് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെഎസ്ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസും, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചീഫ് ജനറല്‍ മാനേജര്‍ എസ്. ധനപാണ്ഡ്യന്‍ ചേര്‍ന്നാണ് ധാരണാ പത്രം ഒപ്പിടുന്നത്.

കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളും വാണിജ്യ പ്രാധാന്യമുള്ള സ്ഥലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഇവിടെ നിന്നും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മാത്രമാണ് കണ്‍സ്യൂമര്‍ പമ്പില്‍ നിന്നും ഡീസല്‍ നല്‍കുന്നത്. ഇവയോട് പെട്രോള്‍ യൂണിറ്റും ചേര്‍ത്ത് ഓരോ ഡിപ്പോയുടേയും മുന്‍വശത്ത് ആധുനിക ഓണ്‍ലൈന്‍ ഫ്യുവല്‍ മോണിറ്ററിംഗ് സംവിധാനമുള്ള റീട്ടെല്‍ ഔട്ട്‌ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ഇവിടെ നിന്നും പൊതുജനങ്ങള്‍ക്ക് പകല്‍ സമയവും, കെഎസ്ആര്‍ടിസിക്ക് കണ്‍സ്യൂമര്‍ പമ്പില്‍ നിന്നും രാത്രിയും ഡീസല്‍ നിറക്കുന്നതിനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്.

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ പ്രവര്‍ത്തിക്കുന്ന 72 ഡീസല്‍ പമ്പുകളില്‍ 66 എണ്ണവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റ ആദ്യഘട്ടമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചിട്ടുള്ള 66 ഡീസല്‍ പമ്പുകള്‍ക്ക് പുറമെ ആലുവയിലെ റീജണല്‍ വര്‍ക്ക്‌ഷോപ്പും പമ്പയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും കൂടി ചേര്‍ത്താണ് 67 സ്ഥലങ്ങളില്‍ പമ്പുകള്‍ സ്ഥാപിക്കുക. പമ്പയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വനം വകുപ്പിന്റെയും, ദേവസ്വം ബോര്‍ഡിന്റേയും അനുമതിക്കനുസരിച്ചാകും പമ്പ് സ്ഥാപിക്കുക.
ധാരണാപത്രപ്രകാരം ഇവിടെ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി പുതിയ പമ്പുകള്‍ സ്ഥാപിച്ച് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. ഇതിനായി ശരാശരി 30 മുതല്‍ 40 സെന്റ് സ്ഥലം വരെ കെഎസ്ആര്‍ടിസി ദീര്‍ഘകാലപാട്ടത്തിനായി ഐഒസിക്ക് നല്‍കും. കൂടാതെ അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടര്‍, ടോയിലറ്റ്, കഫ്‌റ്റേരിയ എന്നിവയുടെ അധിക വരുമാനവും കെഎസ്ആര്‍ടിസിയും ഐഒസിയും പങ്കിട്ടെടുക്കും. 67 പമ്പില്‍ നിന്നും ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഡീലര്‍ കമ്മീഷനു പുറമെ സര്‍ക്കാര്‍ സ്ഥലത്തിലുള്ള കെഎസ്ആര്‍ടിസി നിശ്ചയിക്കുന്ന സ്ഥലവാടകയുള്‍പ്പെടെ എല്ലാ ചിലവകളും കഴിഞ്ഞ് ഒരു വര്‍ഷം 70 കോടിയോളം രൂപ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ആദ്യഘട്ടത്തില്‍ ചേര്‍ത്തല, മാവേലിക്കര, മൂവാറ്റുപുഴ, അങ്കമാലി, മൂന്നാര്‍, കണ്ണൂര്‍, കോഴിക്കോട്, ചാത്തന്നൂര്‍, ചാലക്കുടി, ഗുരുവായൂര്‍, തൃശ്ശൂര്‍, ആറ്റിങ്ങല്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള ഡീസല്‍ പമ്പുകളോടൊപ്പം പെട്രോള്‍ പമ്പുകള്‍ കൂടി ചേര്‍ത്താണ് ആദ്യ ഘട്ടത്തില്‍ പദ്ധതി ആരംഭിക്കുക. അതിന് ശേഷമാണ് വിപുലീകരിച്ച പമ്പുകള്‍ മറ്റു സ്ഥലങ്ങളില്‍ തുറക്കുന്നത്. അതിനുള്ള മുഴുവന്‍ ചിലവും ഐഒസി തന്നെ വഹിക്കും. കൂടാതെ ഓരോ ബസ് സ്റ്റേഷനുകളിലും ഐഒസി യാത്രക്കായി മികച്ച ടോയിലറ്റ് സൗകര്യവും, കഫ്‌റ്റേരിയ സൗകര്യവും ഒരുക്കും.

ഐഒസിയുമായി ഏര്‍പ്പെടുന്ന കരാര്‍ കൂടാതെ പെട്രോനെറ്റ് 4 സ്ഥലങ്ങളില്‍ എല്‍എന്‍ജി പമ്പുകള്‍ സ്ഥാപിക്കും, ഇത് കൂടാതെ ബിപിസിഎല്‍ 8 സ്ഥലങ്ങളില്‍ പെട്രോള്‍ -ഡീസല്‍ പമ്പുകളും, എച്ച്പിസിഎല്‍ മലപ്പുറത്തും പെട്രോള്‍ ഡീസല്‍ പമ്പുകളും സ്ഥാപിക്കുന്നുണ്ട്. ഐഒസി സ്ഥാപിക്കുന്ന പമ്പിനുള്ളിലോ, അല്ലെങ്കില്‍ അതിനോട് ചേര്‍ന്നോ, സിഎന്‍ജി, എല്‍എന്‍ജി എന്നിവ സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചയും പുരോഗമിക്കുകയാണ്.

 

#Petrol Pumpksrtc
Share
0
FacebookTwitterPinterestWhatsappEmail

Related Articles

കെഎസ്ആര്‍ടിസിയില്‍ കൊവിഡ് പ്രതിസന്ധിയില്ല; ഒരു സര്‍വീസും മുടക്കില്ല: ആന്റണി രാജു

January 19, 2022

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 16...

January 18, 2022

വാ​റ്റ് ചാ​രാ​യ​വു​മാ​യി പാ​ലാ കെ​എ​സ്‌ആ​ര്‍​ടി​സി സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ പിടിയിൽ

July 18, 2021

ബംഗളൂരുവിലേക്ക് കെഎസ്‌ആര്‍ടി‌സി ബസുകള്‍ ഞായറാഴ്‌ച മുതല്‍ സര്‍വീസ് നടത്തും; സർവീസ്...

July 8, 2021

ഇന്ധന വില; ബസ് ചാര്‍ജ് വര്‍ദ്ധന പരിഗണനയിലില്ലെന്ന് ഗതാഗത മന്ത്രി

June 21, 2021

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണ ചര്‍ച്ച; ജീവനക്കാരെ...

June 20, 2021

Recent Posts

  • അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്.

    June 8, 2022
  • പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ ഷോട്ട് ഫിലിം പുറത്തിറങ്ങുന്നത് പുരസ്‌കാര പ്രഭയിൽ

    May 4, 2022
  • സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം, 1444 രോഗമുക്തി; 5 മരണം

    March 16, 2022
  • കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ കേരളം; വിമര്‍ശിച്ച് ഷാഫി പറമ്പില്‍

    March 16, 2022
  • എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി

    March 16, 2022
  • ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്

    March 16, 2022
  • അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു

    March 16, 2022
  • ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍

    March 16, 2022

Social Networks

Facebook Twitter Instagram Email

ads thurannakathu

Thurannakathu

Thurannakathu Daily

Facebook Twitter Instagram Youtube Whatsapp

Popular Posts

  • 1

    കാത്തിരുന്ന വാര്‍ത്ത: സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ചു; ബാബു പുറത്തേക്ക്

    February 9, 2022
  • 2

    കോവിഡ്: പെരുമ്പാവൂര്‍ നാഗരസഭ ജനകീയ അടുക്കളയുടെ പ്രവര്‍ത്തനം ആരംഭിച്ചു

    May 10, 2021

Copyright @2021, All Rights Reserved Thurannakathu Daily Regd RNI,Delhi Powerd by RDMEDiA


Back To Top

Read alsox

കെഎസ്ആര്‍ടിസിയില്‍ കൊവിഡ് പ്രതിസന്ധിയില്ല; ഒരു സര്‍വീസും മുടക്കില്ല: ആന്റണി രാജു

January 19, 2022

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 16...

January 18, 2022