കൊല്ലം: പി പി ഇ കിറ്റ് ധരിച്ച് കൊല്ലത്ത് ബൈക്ക് മോഷ്‌ടിച്ചു. കൊല്ലം ചിതറയിലാണ് മോഷണം നടന്നത്. വീടിൻ്റെ പോര്‍ച്ചില്‍ വെച്ചിരുന്ന ബൈക്ക് ആണ് മോഷ്ടിച്ചത്. മോഷ്ട്ടാക്കൾ വളരെ സാഹസികമായി ബൈക്ക് പുറത്തിറക്കിയെങ്കിലും വീട്ടുകാർ ഉണർന്നതോടെ ബൈക്ക് സ്റ്റാർട്ട് ആക്കാൻ കഴിയാത്തതിനാൽ പ്രതികള്‍ ബൈക്ക് വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിപിഇ കിറ്റ് ധരിച്ചിരുന്നതിനാല്‍ പ്രതികളുടെ മുഖം സി സി ടി വിയില്‍ പതിഞ്ഞിട്ടില്ല. സ്ഥലത്തെത്തി പരിശോധന നടത്തിയ ചിതറ പൊലീസ് സമീപത്തെ വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചു.
ചിതറ കിഴക്കും ഭാഗം ബൗണ്ടര്‍മുക്കില്‍ സുധീറിൻ്റെ ബൈക്കാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. സുഹൃത്തിൻ്റെ വീട്ടിലാണ് ബൈക്ക് സൂക്ഷിച്ചിരുന്നത്. വീടിൻ്റെ ഗേറ്റ് തകര്‍ത്ത് ബൈക്ക് വഴിയില്‍ ഇറക്കിയെങ്കിലും സ്‌റ്റാര്‍ട്ട് ചെയ്യാന്‍ കഴിയാതെ വന്നതോടെയാണ് പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.