നടനും രാഷ്ട്രീയ പ്രവർത്തകനുമായ ഗണേഷ് കുമാറിനെതിരെ ശക്തമായ ആരോപണവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഉടന്‍ തന്നെ കെബി ഗണേഷ് കുമാറിനെ ജയിലില്‍ അടയ്ക്കുമെന്നാണ് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞിരിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തിയാണ് ഗണേഷ്കുമാറിനെതിരെ കൊടിക്കുന്നിൽ സുരേഷ് എംപി പരസ്യ പ്രസ്താവന നടത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗണേഷ് കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ പൊലീസിന്റെ പക്കല്‍ ഉണ്ടെന്ന് അദ്ദേഹം വാദിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം ആക്രമിച്ച സംഭവ പശ്ചാത്തലത്തിൽ പ്രതിഷേധിച്ച് കോക്കാട് ജംഗ്ഷനില്‍ നടന്നയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഗണേഷ് കുമാറിനെതിരെ കൊടിക്കുന്നിൽ സുരേഷ് ഈ ഗുരുതര കാര്യങ്ങൾ പരാമർശിച്ചത്.
നിയമസഭയില്‍ പിണറായി വിജയന് വേണ്ടി കൈ പൊക്കുന്ന ഗണേഷ് കുമാറിന്റെ വീട്ടില്‍ കാസര്‍കോട് പൊലീസ് റെയ്ഡ് നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണം. കാസര്‍കോട്, പത്തനാപുരം പൊലീസ് സംഘങ്ങള്‍ വീട് റെയ്ഡ് ചെയ്താണ് ഗുണ്ടാ നേതാവായ പ്രദീപിനെ പിടികൂടിയത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നടന്‍ ദിലീപിന് മുന്‍പേ ഗണേഷ് കുമാര്‍ ജയിലില്‍ പോകേണ്ടി വരും, സുരേഷ് വ്യക്തമാക്കുന്നു. നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ നില്‍ക്കുമ്പോഴാണ് പ്രദീപ് കോട്ടാത്തല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിച്ച വിവരം കുന്നിക്കോട് പൊലീസ് ഹൈക്കോടതിയില്‍ ഉടന്‍ ഹാജരാക്കണം. ഇല്ലെങ്കില്‍ വരും ദിവസങ്ങളില്‍ പൊലീസിന് പണി വരുമെന്നും അദ്ദേഹം പറയുന്നു. അതുപോലെ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ഇരട്ട നീതിയാണ് പൊലീസ് കാട്ടിയത് എന്ന് തുറന്നടിച്ച സുരേഷ് ആക്രമികളായ ഗുണ്ടകളെ പിടി കൂടാതെ മര്‍ദനമേറ്റവരെ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചതിൽ പ്രതിഷേധമാറിയിച്ചു. എംഎല്‍എയുടെ മാടമ്പിതരം ജനങ്ങളുടെ ഇടയില്‍ വിലപ്പോകില്ലെന്നും പല മാടമ്പിമാരുടെയും ഇന്നത്തെ അവസ്ഥ മനസ്സിലാക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് സൂചിപ്പിച്ചു.