തന്റെ നൃത്തച്ചുവടുകള്‍ കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ തരംഗമായ കിം കിം കിം എന്ന പാട്ടിന്റെ സംസ്‌കൃത രൂപം പുറത്തുവിട്ട് മഞ്ജു വാര്യര്‍. ഷിബു കുമാറും കൂട്ടരും ചേര്‍ന്നൊരുക്കിയ ഗാനം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. ഷിബു കുമാറിന്റെ വരികള്‍ തയാറാക്കിയ സംസ്‌കൃത ഗാനം ആലപിച്ചിരിക്കുന്നത് അദിതി നായരാണ്. ബി കെ ഹരിനാരയണന്റേതാണ് ഗാനത്തിലെ വരികള്‍. റാം സുരേന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.
ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ ഗാനമാണ് ഇത്. ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മഞ്ജു വാര്യരും കാളിദാസ് ജയറാമുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.