‘കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ്് – സിവില്‍ സര്‍വീസ് അക്കാഡമി’യില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരിശീലനത്തിന്റെ ക്രാഷ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അംഗീകൃത യോഗ്യത ബിരുദം. കേരളത്തിലെ സംഘടിത അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതരാണ് (മക്കള്‍/ ഭാര്യ/ ഭര്‍ത്താവ്/ അവിവാഹിതരായ സഹോദരന്‍/ സഹോദരി) അപേക്ഷ സമര്‍പ്പിക്കേണ്ടത്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തിനും മറ്റ് വിവരങ്ങള്‍ക്കും www.kile.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ 30.01.2021 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് kilecivilservice@gmail.com എന്ന ഇ-മെയില്‍ വഴി സമര്‍പ്പിക്കേണ്ടതാണ്.