സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് റോഡ് നിയമത്തിന്റെ ഭാഗമായി വാഹനങ്ങളിലെ സ്റ്റിക്കറുകളും, ഗ്ലാസുകളിലെ കറുത്ത ഫിലിമുകളും നീക്കം ചെയ്ത് റോഡ് നിയമങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കല്‍ പോലീസും ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുകയാണ്.
എന്നാല്‍ പ്രസ്സ് സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി ബലമായി ചില ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും പോലീസുകാരും സ്റ്റിക്കറുകള്‍ വലിച്ചു കീറുകയും അന്യായമായ പിഴകള്‍ ചുമത്തുകയും ചെയ്യുന്നു. അക്രഡിറ്റേഷന്‍ ഉള്ളവര്‍ക്ക് മാത്രം സ്റ്റിക്കര്‍ വക്കാം അല്ലാത്തവര്‍ക്ക് പാടില്ലാ എന്നാണ് പൊലീസിന്റെ വിശദീകരണം. കേരളത്തില്‍ ഏകദേശം രണ്ടായിരത്തില്‍ അടുത്ത് മാധ്യമ പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നുണ്ട്. ഇ്വരില്‍ നൂറില്‍ താഴെ മാത്രം പേര്‍ക്ക് അതായത് വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രമേ അക്രഡിറ്റേഷന്‍ ഉള്ളു. അല്ലാത്തവര്‍ മാധ്യമ പ്രവര്‍ത്തകര്‍ അല്ലെന്നാണ് ഇവര്‍ പറയുന്നത്, എന്നാല്‍ ഓരോ വിഷയത്തിലും അവരുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് അക്രഡിറ്റേഷനുണ്ടൊ ഈ വാര്‍ത്ത അങ്ങനുള്ളവര്‍ കൊടുത്താല്‍ മതിയെന്ന് ഇവര്‍ പറയുമോ?.
രാപകല്‍ ഭേദമില്ലാതെ സമൂഹത്തിന് വേണ്ടി യാതൊരു സുരക്ഷയുമില്ലാതെ ജോലിയെടുക്കുന്ന സാധാരണക്കാരായ മാധ്യമ പ്രവര്‍ത്തകരെ നടുറോഡില്‍ അപമാനിക്കുന്ന രീതി അംഗീകിക്കാനാവില്ല. മാധ്യമ പ്രവര്‍ത്തകര്‍ ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ലെന്നും കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ പ്രതിഷേധിച്ചു. വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിക്കാം, അവര്‍ ധരിച്ചിരിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍, നിലവില്‍ പ്രവര്‍ത്തനത്തിലുള്ളവയാണൊ, കാലഹരണപ്പെട്ടതാണൊ, ‘വ്യാജമായി നിര്‍മിച്ചവയാണൊ എന്നെല്ലാം പരിശോധിച്ച്, അവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കു തന്നെ വേണം. പത്രപ്രവര്‍ത്തക അസോസിയേഷന്‍ തികച്ചും സര്‍ക്കാരിന്റെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ അസോസിയേഷന്‍ നല്‍കിയിരിക്കുന്ന കാര്‍ഡുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെതാണെന്ന് ഉറപ്പു വരുത്തി തന്നെയാണ് നല്‍കിയിരിക്കുന്നത്.
സര്‍ക്കാരില്‍ സമയബന്ധിതമായി കണക്കുകള്‍ സമര്‍പ്പിച്ച് പൂര്‍ണമായി നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടന നല്‍കുന്ന സ്റ്റിക്കറുകള്‍ നിയമ വിധേയമായി അവരവരുടെ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഓരോ മാധ്യമ പ്രവര്‍ത്തകര്‍ക്കും അവകാശമുണ്ട്. പല സന്ദര്‍ഭങ്ങളിലും പോലീസും മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലെയും പലരും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും അവരുടെ വാഹനങ്ങള്‍ക്ക് നേരെയും മനപൂര്‍വ്വം ആക്രമണം നടത്തിയിട്ട് അയ്യൊ, ക്ഷമിക്കണം തിരിച്ചറിഞ്ഞില്ല, എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുന്നത് പതിവായതിനാല്‍ പ്രസ്സ് സ്റ്റിക്കര്‍ പലപ്പോഴും മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷാ കവചം കൂടിയാണെന്ന് പത്രപ്രവര്‍ത്തക അസോസിയേഷന്‍ വ്യക്തമാക്കി.
മാധ്യമ പ്രവര്‍ത്തകരെ അക്രഡിറ്റേഷന്‍ ഇല്ല എന്ന കാരണത്താല്‍ അവരുടെ വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനും നടുറോഡില്‍ അപമാനിക്കാനും ശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെ ഹീന പ്രവര്‍ത്തികള്‍ക്കെതിരെ സര്‍ക്കാരും പൊതുസമൂഹവും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. കേവലം വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന സ്റ്റിക്കറുകള്‍ മൂലമാണ് റോഡുസുരക്ഷാ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതെന്ന് ധരിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടിക്കള്‍ക്കെതിരെ നിയമ നടപടികളുമായ് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ മുന്നോട്ട് പോകുമെന്നും വ്യക്തമാക്തമാക്കി.
മാധ്യമ പ്രവര്‍ത്തകരുടെ സഞ്ചാരസ്വാതന്ത്ര്യത്തേയും ഭയം കുടാതെയും ജോലി ചെയ്യാനുള്ള അവകാശത്തെയും നിഷേധിക്കുന്ന നടപടികള്‍ ഇത്തരം ഉദ്യോഗസ്ഥര്‍ നിര്‍ത്തി വക്കണം, ‘മാധ്യമ പ്രവര്‍ത്തനവും മാധ്യമ പ്രവര്‍ത്തകരും ജനാധിപത്യത്തിന്റെ ഭാഗമാണ്, സ്വതന്ത്രവും ഭയരഹിതവുമായ മാധ്യമ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സത്വര നടപടി വേണമെന്നും കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന രക്ഷാധികാരി, അജിതാ ജയ്‌ഷോര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.