വാഹന പരിശോധനയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളില്‍ പതിച്ചിരുന്ന പ്രസ്സ് സ്റ്റിക്കര്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്യാന്‍ ഗതാഗത വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ കാണിച്ച നടപടികളെ ചൂണ്ടികാട്ടി സംസ്ഥാന രക്ഷാധികാരി അജിതാ ജയ്‌ഷോര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്ക് ഫലമുണ്ടായി. വാര്‍ത്തയുടെ പ്രതികരണമായി സംസ്ഥാന ഗതാഗത കമ്മീഷണര്‍ തിരുവനന്തപുരത്തുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുകയും ഗതാഗത വകുപ്പിന്റെ ഭാഗത്തു നിന്ന് ഇതുസംബന്ധിച്ച വ്യക്തത നല്‍കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ തയ്യാറായി.
മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന സ്റ്റിക്കറുകള്‍ നീക്കം ചെയ്യാന്‍ ഒരു ഉദ്യോഗസ്ഥനും അനുമതി കൊടുത്തിട്ടില്ലെന്നും അങ്ങനെയുള്ള കാര്യങ്ങള്‍ ഉണ്ടായാല്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു. അതുപോലെ തന്നെ നിയമവിരുദ്ധമായി വാഹനങ്ങളില്‍ കറുത്ത ഫിലിമുകളും, കര്‍ട്ടനുകളും ഉപയോഗിച്ചിട്ടുള്ള വാഹനങ്ങള്‍ കണ്ടാല്‍ അത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി ചട്ട ലംഘനങ്ങള്‍ക്കെതിരെ സര്‍ക്കാരിന് നടപടി സ്വീകരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള സഹകരണവും സംഘടനാ നേതാക്കളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
അവരവരുടെ വാഹനങ്ങള്‍ നിയമപരമായ എല്ലാ രേഖകളും പാലിച്ചുള്ളവയാണെന്ന് ഓരോ മാധ്യമ പ്രവര്‍ത്തകനും ഉറപ്പുവരുത്തി നിയമങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും സഹകരിക്കണമെന്നും സംഘടനയുടെ സംസ്ഥാന രക്ഷാധികാരി എന്നനിലയില്‍ അജിതാ ജയ്‌ഷോര്‍ എല്ലാ മാധ്യമ സുഹൃത്തുക്കളോടും ആവശ്യപ്പെട്ടു.