തിരുവനന്തപുരം: എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലുണ്ടായിരുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തക ക്ഷേമനിധി നടപ്പിലാക്കും എന്ന വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക്, പ്രാദേശിക മാധ്യമ പ്രവര്‍ത്തക ക്ഷേമനിധി എന്ന പേരില്‍ തന്നെ ഈ ബഡ്ജറ്റില്‍ 5 കോടി രൂപ വകയിരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക അസ്സസോയേഷന്‍ സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക്കിന് നിവേദനം നല്‍കി.
പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ, തൊണ്ണൂറിലധികം തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് വേണ്ടിയുള്ള അസംഘടിത മേഖലയിലെ തൊഴിലാളി ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സര്‍ക്കാരിനോട് കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ ആവശ്യപ്പെട്ടു.