കണ്ണൂര്‍: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കൂത്തുപറമ്പ് മേഖലാതല കലണ്ടര്‍ വിതരണം കൂത്തുപറമ്പ് സി.ഐ ബിനു മോഹന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ കണ്ണൂര്‍ ജില്ല പ്രസിഡന്റ് പി. അജയകുമാര്‍ കലണ്ടര്‍ സ്വീകരിച്ചു. കൂത്തുപറമ്പ് പ്രസ്സ് ഫോറം പ്രസിഡന്റ് ടി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എന്‍. ധനഞ്ജയന്‍, ജില്ലാ വൈസ് പ്രസിഡന്റ് ഷിജിത്ത് ഒമേഗ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ടി.കെ. അനീഷ് സ്വാഗതവും ടി.വി. വിനോദ് നന്ദിയും രേഖപ്പെടുത്തി.