ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് സഹകരണമേഖലയും സഹകാരി സമൂഹവും സ്വാഗതം ചെയ്യുന്നതായി കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അറിയിച്ചു. ബജറ്റില്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് കേരള ബാങ്കിന് വലിയ പ്രാധാന്യം നല്‍കുന്നു എന്നതിനെ ബാങ്ക് വളരെ സന്തോഷത്തോടെയാണ് കാണുന്നത്. ബജറ്റില്‍ പ്രതിപാദിക്കുന്ന വൈജ്ഞാനിക സമ്പദ്ഘടന കെട്ടിപെടുത്തുന്ന ശ്രമങ്ങളെ വളരെ താല്‍പര്യപൂര്‍വമാണ് കാണുന്നത്. ഐടി മേഖലയില്‍ പ്രഖ്യാപിച്ചിട്ടുള്ള സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ക്ക് ശക്തമായ പിന്തുണ നല്‍കും. വെഞ്ചര്‍ ക്യാപിറ്റല്‍ പദ്ധതിക്ക് പൂര്‍ണ്ണമായ സഹകരണം ബാങ്കിന്റെ ഭാഗത്തുനിന്നും ഉണ്ടാകും.
വിജയകരമായ ജനകീയ ആസൂത്രണ പദ്ധതിയിക്ക് ശേഷം കേരള സമ്പദ്ഘടനയില്‍ സമൂലമായ മാറ്റവും യുവാക്കള്‍ക്ക് വളരെയേറെ പ്രതീക്ഷയും നല്‍കുന്ന ബജറ്റിലെ പദ്ധതികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതാണ്. കാര്‍ഷിക മേഖലയില്‍ മാറ്റങ്ങള്‍ക്കായി ബജറ്റ് നടത്തുന്ന ഇടപെടലുകള്‍ ഫലപ്രദമാക്കാനുള്ള നടപടികള്‍ ബാങ്കിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രസിഡന്റ് ഉറപ്പുനല്‍കി. പ്രാഥമിക സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്താന്‍ ടഞഎ സ്‌കീമിലൂടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് സംഭരണ സംവിധാനവും ബാങ്ക് നടപ്പിലാക്കുന്നതാണ്.
വര്‍ക്ക്-ഫ്രം-ഹോം പദ്ധതി പ്രകാരം കമ്പനികള്‍ ജോലി നല്‍കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ ജോലിക്ക് ആവശ്യമായിട്ടുള്ള കമ്പ്യൂട്ടറും മറ്റു സാങ്കേതിക ഉപകരണങ്ങളും വാങ്ങുന്നതിന് വായ്പ ലഭ്യമാക്കും. പ്രവാസികള്‍ക്കായി നിരവധി വായ്പ പദ്ധതികളും അനായാസം സ്വര്‍ണ്ണപ്പണയ വായ്പകള്‍ ലഭ്യമാക്കുന്ന പദ്ധതികളും ബാങ്ക് നടപ്പിലാക്കിവരുന്നുണ്ട്.
മുഖ്യമന്തിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ കൗണ്‍സിലില്‍ കേരള ബാങ്കും ഉള്‍പ്പെടുന്ന വിവരം ഏറെ പ്രതീക്ഷയോടുകൂടിയാണ് ബാങ്ക് നോക്കി കാണുന്നത്. സാധാരണക്കാര്‍ക്കും സംരംഭകര്‍ക്കും പൂര്‍ണ്ണ പിന്തുണയേകി കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ബാങ്ക് സത്വര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഗോപി കോട്ടമുറിക്കല്‍ അറിയിച്ചു.