കാസര്‍ഗോഡ് കാനത്തൂരില്‍ ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വടക്കേകര സ്വദേശി വിജയനാണ് ഭാര്യ ബേബിയെ വെടിവച്ച് കൊന്ന ശേഷം തൂങ്ങി മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ വീട്ടില്‍ വച്ചാണ് വിജയന്‍ ഭാര്യയെ വെടിവച്ച് കൊന്നത്. പിന്നാലെ വീട്ടില്‍ നിന്നും തോക്കുമായിറങ്ങിയ വിജയന്‍ തൊട്ടടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.
മൃതദേഹത്തിനു സമീപത്ത് നിന്ന് നാടന്‍ തോക്ക് കണ്ടെത്തി. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. വിജയന്‍ സ്ഥിര മദ്യപാനി ആയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.