പത്തൊന്‍പതാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസി ദിനത്തില്‍ അധ്യാപന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കര്‍മ്മ ശ്രേയസ് ഉദ്യോഗ് പത്ര പുരസ്‌കാരം ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ് സ്‌കൂളിലെ അധ്യാപകനും നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസറുമായ സമീര്‍ സിദ്ദീഖി തിരുവനന്തപുരത്ത് വച്ച് നടന്ന സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും ഏറ്റുവാങ്ങി.
ഡപ്പൂട്ടി സ്പീക്കര്‍ വി.ശശി, വനം വകുപ്പ് മന്ത്രി കെ.രാജു, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, കെ.സി ജോസഫ് എം.എല്‍.എ, ഡപ്പ്യൂട്ടി മേയര്‍ പി.കെ രാജു, ഒ.രാജഗോപാല്‍ എം.എല്‍.എ, അഡ്വ.ഐ.ബി.സതീഷ് എം.എല്‍.എ. ചലച്ചിത്ര താരം നെടുമുടി വേണു, എം.എം ഹസന്‍, വി.സുരേന്ദ്രന്‍ പിള്ള, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ എം.എസ് ഫൈസല്‍ ഖാന്‍, കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ.കെ.പി ജയചന്ദ്രന്‍ നായര്‍, പ്രവാസി ബന്ധു ഡോ.എസ് അഹമ്മദ്, ഫിറോസ് കുന്നംപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.