നിയമ സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കേരളയാത്ര ഫെബ്രുവരി രണ്ടാം വാരം തുടങ്ങും. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പൊതു സമ്മതരെ കൂടുതല്‍ മത്സരിപ്പാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി പൊതുസമ്മതരുടെ സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറിയിട്ടുമുണ്ട്. നേമം, തിരുവനന്തപുരം സെന്‍ട്രല്‍, വട്ടിയൂര്‍കാവ്, കഴക്കൂട്ടം, ചെങ്ങന്നൂര്‍, മണലൂര്‍, പാലക്കാട്, മലമ്പുഴ, കാസര്‍ഗോഡ് അടക്കം നാല്‍പത് സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടിയുടെ നീക്കം.
സീറ്റുകള്‍ തരംതിരിച്ചാകും നിയമസഭാതെരഞ്ഞടുപ്പിന് ബിജെപി ഇറങ്ങുക. നേമം, തിരുവനന്തപുരം സെന്‍ട്രന്‍, വട്ടിയൂര്‍കാവ്, മണലൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍ഗോഡ് തുടങ്ങിയ മണ്ഡലങ്ങളെ എപ്ലസ് ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. തൃശൂരും വര്‍ക്കലയും പ്ലസ് ക്യാറ്റഗറിയില്‍ വന്നേക്കുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥികള്‍ മണ്ഡലങ്ങളില്‍ താമസിച്ച് പ്രവര്‍ത്തിക്കുക എന്ന നയമാണ് ബിജെപി ഇപ്പോള്‍ നടപ്പിലാക്കുന്നത്.