ഒരുകൂട്ടം ഇടതുപക്ഷ അനുഭാവികള്‍ക്ക് ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരനിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയ കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശബരീനാഥന്‍ എം.എല്‍.എ. ചലചിത്ര അക്കാദമയിലേക്ക് സ്ഥിരനിയമനത്തിനായി നല്‍കിയ ശുപാര്‍ശയില്‍ അഞ്ചാമത്തെ പോയിന്റായി കമല്‍ നല്‍കിയത് ചൂണ്ടികാണിച്ചാണ് വിമര്‍ശനം.
‘ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമായിരിക്കും’ എന്നാണ് ശുപാര്‍ശയിലുള്ളത്.
കമല്‍ എന്ന സംവിധായകനെ ഞാന്‍ ഇഷ്ടപെടുന്നു. എന്നാല്‍ കമല്‍ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ എല്ലാ മാനുഷികമൂല്യങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് ഒരു കൂട്ടം ഇടതുപക്ഷ അനുഭാവികള്‍ക്ക് ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരനിയമനം നല്‍കിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണകര്‍ത്താക്കളെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡല്‍ സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
https://www.facebook.com/SabarinadhanKS/posts/1539647912893325