കൊച്ചി : സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായിട്ടാണ് അയ്യപ്പന്‍ ഹാജരായത്. പുലര്‍ച്ചയോടെ എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയ അയ്യപ്പന്‍ പത്ത് മണിയോടെ കസ്റ്റംസ് ഓഫീസിലെത്തുകയായിരുന്നു. ഔദ്യോഗിക വാഹനത്തിലാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍.
ചോദ്യംചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്നുതവണ അയ്യപ്പന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞദിവസം വീട്ടിലെ വിലാസത്തിലാണ് നോട്ടീസ് നല്‍കിയത്. അയ്യപ്പനെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി വേണമെന്നുകാട്ടി നിയസഭാ സെക്രട്ടറി നേരത്തേ കസ്റ്റംസിന് കത്തുനല്‍കിയത് വിവാദമായിരുന്നു.