മൂവാറ്റുപുഴ. പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് മുവാറ്റുപുഴ നഗരസഭ ചെയര്മാന് പി. പി. എല്‍ദോസ് ആവശ്യപ്പെട്ടു. കേരളപത്രപ്രവര്‍ത്തക അസോസിയേഷന്റെ മൂവാറ്റുപുഴ മേഖലതല കലണ്ടര്‍ പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷന് ജില്ലാ ജോയിന്റ് കെ. പി. റസാഖിന് നല്കി മാധ്യമപ്രവര്ത്തകന് കൂടിയായ ചെയര്മാന് പ്രകാശനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ സെക്രട്ടറി കെ. കെ. സുമേഷ് മുഖ്യ പ്രഭാക്ഷണം നടത്തി. യൂസഫ് അന്‍സാരി, താലൂക്ക് പ്രസിഡന്റ് നെല്‍സണ്‍ പനക്കല്‍, സെക്രട്ടറി ജോണ്‍ കുര്യാക്കോസ്, ട്രഷറര്‍ അഷറഫ്, ജോയിന്റ ്സെക്രട്ടറി ജോര്‍ജ്കുട്ടി, വൈസ് പ്രസിഡന്റ് ദീപേഷ്. കെ.ദിവാകരന് എന്നിവര്‍ പങ്കെടുത്തു. കോവിഡ് പ്രോട്ടേക്കോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍