കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിയമത്തിനായി പാര്‍ട്ടിയുടെ ശുപാര്‍ശ. പറവൂര്‍ ഏരിയ കമ്മിറ്റി, എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറിക്ക് കത്ത് നല്‍കി. മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ധീവര കമ്മ്യൂണിറ്റി നിയമനത്തിന് സഹായിക്കാനാണ് ശുപാര്‍ശ.
പാര്‍ട്ടി സഹയാത്രികയായതു കൊണ്ട് പരമാവധി സഹായം ചെയ്തു നല്‍കണമെന്ന് കത്തില്‍ പറയുന്നുണ്ട്. സംഗീത തിരുവള്‍ എന്ന ഉദ്യോഗാര്‍ത്ഥിക്ക് വേണ്ടിയാണ് ശുപാര്‍ശ. സംഗീത തിരുവളിന് ധീവര സമുദായ സംവരണത്തില്‍ ജോലി ലഭിച്ചിരുന്നു.
മുന്‍ എംപി എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി മുസ്ലിം സംവരണ വിഭാഗത്തില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കപ്പെട്ടത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി സഹയാത്രികയ്ക്ക് വേണ്ടി സിപിഐഎം ഏരിയ കമ്മിറ്റിയുടെ ശുപാര്‍ശ കത്ത് പുറത്തുവന്നത്.