മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ച ജനസേവന കേന്ദ്രം എല്‍ദോ എബ്രഹാം എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റിയാസ്ഖാന്‍ ഇമെയില്‍ ഐഡി പ്രകാശനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ റെജീന ഷിഹാജ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെമ്പര്‍മാരായ സക്കീര്‍ ഹുസൈന്‍, ഇ.എം. ഷാജി, എം.എ.നൗഷാദ്, നേതാക്കളായ ആര്‍.സുകുമാരന്‍, കെ.എന്‍.നാസര്‍, നൗഫല്‍.പി.എം, അനസ് മുതിരക്കാലായില്‍ എന്നിവര്‍ സംസാരിച്ചു.