കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലക്കാട് യൂത്ത് കോണ്‍ഗ്രസിന്റെ ജയ് കിസാന്‍ മാര്‍ച്ച്. കുഴല്‍മന്ദത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കോട്ടമൈതാനത്ത് സമാപിച്ചു. കാര്‍ഷിക പരിഷ്‌കരണ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ജയ് കിസാന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ട്രാക്ടര്‍ ഓടിച്ചാണ് സമരത്തില്‍ പങ്കെടുത്തത്.
ട്രാക്ടറുകളുമായി കര്‍ഷകരും സമരത്തിന്റെ ഭാഗമായി. കാര്‍ഷിക പരിഷ്‌കരണ നിയമത്തിനെതിരെ ശക്തമായ സമരം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയും, വൈസ് പ്രസിഡന്റ് ശബരീനാഥന്‍ എം.എല്‍.എയും പറഞ്ഞു. കുഴല്‍മന്ദം മുതല്‍ പാലക്കാട് കോട്ടമൈതാനം വരെയാണ് മാര്‍ച്ച് നടന്നത്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ബി.വി. ശ്രീനിവാസന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്തു.