സമരം കടുക്കുമ്പോള്‍ കടുത്ത പ്രതിരോധ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഇന്റര്‍നെറ്റ് വിച്ഛേദിച്ചാണ് കേന്ദ്രത്തിന്റെ മറുപടി. കര്‍ഷക സമരം നടക്കുന്ന സ്ഥലങ്ങളിലാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തി മേഖലകളില്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് സേവനമില്ല. ചെങ്കോട്ട നിയന്ത്രണത്തിലാക്കി സമരക്കാര്‍ മുന്നോട്ടു തന്നെ.
ട്രാക്ടര്‍ റാലി നടത്തിയവരില്‍ ഒരു വിഭാഗം ചെങ്കോട്ടയില്‍ കടന്ന് കൊടികെട്ടി. ഡല്‍ഹിയുടെ ഹൃദയഭാഗമായ ഐടിഒയിലും പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും സമരക്കാര്‍ എത്തി. ഇതിനിടെ, അക്രമികളെ തള്ളിപ്പറഞ്ഞ് സമരസമിതി രംഗത്തെത്തി. വിലക്ക് ലംഘിച്ചത് ബി.കെ.യു. (ഉഗ്രഹാന്‍), കിസാന്‍ മസ്ദൂര്‍ സംഘ് തുടങ്ങിയവരാണ്. ഇവരുമായി ബന്ധമില്ലെന്ന് കര്‍ഷകരുടെ സംയുക്തസമരസമിതി പറഞ്ഞു. വിഡിയോ സ്റ്റോറി കാണാം.