കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക നിയമങ്ങളെ പിന്തുണച്ച് ഐ.എം.എഫിലെ മുഖ്യസാമ്പത്തിക ശാസ്ത്രജ്ഞ ഗീതാ ഗോപിനാഥ്. കര്‍ഷക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം ഉയര്‍ത്താന്‍ പര്യാപ്തമാണെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു. അടിസ്ഥാന സൗകര്യം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കാര്‍ഷിക പരിഷ്‌കരണ നടപടികള്‍ ആവശ്യമാണ്, കര്‍ഷകര്‍ക്ക് കിട്ടുന്ന വിപണി വലുതാക്കുന്ന നിയമങ്ങളാണ് ഇപ്പോഴത്തേത്, മണ്ഡികളെ കൂടാതെ വിവിധ കേന്ദ്രങ്ങളില്‍ വിളകള്‍ വില്‍ക്കാനാകും, ഏത് പരിഷ്‌കാരം നടപ്പാക്കുമ്പോഴും മാറ്റത്തിന്റെതായ വിലകൊടുക്കേണ്ടി വരും, നിയമത്തെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടുകളെ സ്വാഗതം ചെയ്യുന്നതായും ഗീതാ ഗോപിനാഥ് പറഞ്ഞു.
എളുപ്പം നഷ്ടത്തിലേക്കു വീണുപോകാവുന്ന കൃഷിക്കാരുടെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. അവര്‍ സാമൂഹ്യ സുരക്ഷാ ശൃംഖലയില്‍ വരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് കരുതുന്നതെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു. ഇടകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത പ്രവര്‍ത്തിച്ചിരുന്നു.
അതേസമയം ഫെബ്രുവരി ഒന്നിന് കര്‍ഷകര്‍ തീരുമാനിച്ചിരുന്ന പാര്‍ലമെന്റിലേക്കുള്ള കാല്‍നട മാര്‍ച്ച് മാറ്റിവച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സമരം ശക്തമായി തുടരുമെന്നും രക്തസാക്ഷി ദിനമായ ശനിയാഴ്ച്ച രാജ്യവ്യാപകമായി റാലികളും ജനസഭയും ഉപവാസ സമരവും നടത്തുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.