സിഡ്നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 407 റണ്‍സിന്റെ വിജയക്ഷ്യം. ആസ്ട്രേലിയ രണ്ടാം ഇന്നിങ്സ് 312ന് ആറ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഇതോടെ കംഗാരുപ്പടക്ക് 406 റണ്‍സിന്റെ ലീഡായി. 84 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീന്‍ ആണ് രണ്ടാം ഇന്നിങ്സിലെ ആസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍. മാര്‍നസ് ലബുഷെയിന്‍(73) സ്റ്റീവന്‍ സ്മിത്ത്്(81) നായകന്‍ ടിം പെയിന്‍(39) എന്നിവരും ആസ്ട്രേലിയക്കായി മകച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചു. ഇന്ത്യക്ക് വേണ്ടി നവ്ദീപ് സെയ്നി, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.