റിപബ്ലിക്ക് ദിനാഘോഷത്തില്‍ രാജ്യം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജന്‍പഥില്‍ ദേശീയ പതാക ഉയര്‍ത്തി. പ്രധാനമന്ത്രി വീരമൃത്യു വരിച്ച ജവാമാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
രാജ്യത്തെ സൈനിക ശക്തിയും പൈതൃകവും വിളംബരം ചെയ്യുന്ന പരിപാടികളാണ് റിപ്പബ്ലിക്ക് ദിന പരേഡില്‍ അരങ്ങേറുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സൈനിക കരുത്ത് പ്രകടനമാക്കുന്ന സേനാ വിഭാഗങ്ങളുടെ പരേഡ്, കലാ സാംസ്‌കാരിക പരിപാടികള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവയാണ് പരേഡിന്റെ മുഖ്യ ആകര്‍ഷണം. പ്രത്യേക സാഹചര്യം പരിഗണിച്ച് പരേഡിന്റെ ദൂരവും സമയവും കുറച്ചിട്ടുണ്ട്. സാധാരണ 8.2 കിലോമീറ്റര്‍ ഉണ്ടാകുന്ന പരേഡ് ഇത്തവണ 3.3 കിലോമീറ്റര്‍ മാത്രം താണ്ടി ഇന്ത്യ ഗേറ്റില്‍ അവസാനിക്കും.