സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് ഐഎംഎ. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരം കവിയുന്നത് ആശങ്കയുണ്ടാക്കുന്നു.
ഐസിയു വെന്റിലേറ്ററുകള്‍ ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടാവാന്‍ പോകുന്നത്. സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും വാക്സിനേഷന് കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.