കോവിഡ് വാക്സിനേഷന്‍ വന്‍ വിജയമാക്കാന്‍ കേരളത്തിലെ എല്ലാ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും സഹകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മഹാമാരിയുടെ അവസാനഘട്ടത്തിന്റെ തുടക്കം കുറിക്കുവാന്‍ വാക്സിനേഷന്‍ സഹായകമാകും.
ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും ലഭിക്കുന്ന വാക്സിനേഷന്‍ പദ്ധതി വിജയമാക്കേണ്ടത് കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണ്. മുന്‍കാലങ്ങളില്‍ കേരളത്തില്‍ അത്യന്തം വിജയകരമായി നടപ്പിലാക്കിയ വാക്സിനേഷന്‍ പദ്ധതികള്‍ കോടിക്കണക്കിന് ആള്‍ക്കാരുടെ ജീവന്‍ രക്ഷിക്കുകയും അംഗവൈകല്യങ്ങളും മറ്റ് അസുഖങ്ങളും ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്.
കോവിഡ് 19 വാക്സിന്‍ പരീക്ഷണ നിരീക്ഷണങ്ങളില്‍ ഇതുവരെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷിതമാണെന്നും മികച്ച കാര്യക്ഷമത കാണിക്കുന്നതാണെന്നും വ്യക്തമായിട്ടുണ്ട്. കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വാക്സിനേഷന്‍ പദ്ധതിയുടെ വിജയത്തിനായി എല്ലാ രീതിയിലും പ്രവര്‍ത്തിക്കുന്നതാണ്.
ഐ.എം.എ. അംഗങ്ങള്‍ എല്ലാം തന്നെ വാളണ്ടിയര്‍മാരായും നടത്തിപ്പുകാരായും മേല്‍നോട്ടക്കാരായും എല്ലാ ജില്ലകളിലും വാക്സിനേഷന്‍ പ്രക്രിയയുടെ മുന്‍പന്തിയില്‍ ഉണ്ടാകും. വാക്സിനേഷന്‍ പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
അത്യാപൂര്‍വ്വമായി ഉണ്ടാകുന്ന ചെറിയ പാര്‍ശ്വഫലങ്ങള്‍ ഉള്‍പ്പെടെയുള്ളവ നേരിടുന്നതിനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കി തന്നെയാണ് കുത്തിവെപ്പ് നടത്തുന്നത്. എല്ലാ ദിവസവും നല്‍കുന്ന പലതരത്തിലുള്ള ചികിത്സാരീതികളിലൊക്കെ തന്നെ ഉണ്ടാകാവുന്ന ലഘുവായ പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് ഇതുവരെ ഇതിലും നമുക്ക് കാണുവാന്‍ കഴിഞ്ഞിട്ടുള്ളത്.
വാക്സിനേഷന്‍ ഒരു വന്‍ വിജയമാക്കി തീര്‍ക്കുന്നത് പഴയ രീതിയിലുള്ള ജീവിത രീതികളിലേക്കു മടങ്ങി പോകുന്നതിന് സഹായകമാകുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കാറിയാസും സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപികുമാറും ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.