അഭിനേതാക്കളുടെ സംഘടന ‘അമ്മ’യുടെ ആസ്ഥാന മന്ദിരം നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സംഘടന നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.
താരസംഘടനയുടെ രൂപീകരണത്തിന്റെ 25ാം വര്‍ഷത്തിലാണ് ‘അമ്മ’ക്ക് സ്വന്തമായി ആസ്ഥാന മന്ദിരം ഒരുങ്ങിയത്. എറണാകുളം കലൂര്‍ ദേശാഭിമാനി റോഡിലെ അഞ്ച് നില കെട്ടിടം വാങ്ങി പത്ത് കോടിയിലേറെ ചെലവഴിച്ചാണ് ഹൈടെക്കാക്കി മാറ്റിയത്.
ട്വന്റി 20 മോഡലില്‍ ‘അമ്മ’ നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറക്കി. പ്രിയദര്‍ശനും ടി കെ രാജീവ് കുമാറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസ് നിര്‍മിക്കും.