വൃത്തിയെയും വികസനത്തെയും ഹരിത കേരള മിഷനോട് കൂടി ചേര്‍ത്ത് വായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് മറ്റു വകുപ്പ്കളുടെ സഹായത്തോടെ കഴിഞ്ഞ കാലയളവില്‍ ഹരിത കേരള മിഷന്‍ നടത്തിയത്. ഭൂമിയും മണ്ണും ജലവും വായുവും മലിനമാകാതെ വികസനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, മഴവെള്ള സംഭരണം വ്യാപകമാക്കുക, ഭൂഗര്‍ഭജല സംപോഷണം ഉറപ്പാക്കുക, ഫലവൃക്ഷങ്ങള്‍, വിവിധോദ്ദേശ്യ മരങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവ വ്യാപകമായി വെച്ചുപിടിപ്പിക്കുക, ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നു എന്ന് ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഹരിത കേരള മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി തുടങ്ങി പല സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ജില്ലയില്‍ ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ഇടപെടലും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലുള്ള പദ്ധതികളുടെ സഹകരണവും ഹരിത കേരളം മിഷന്റെ വിവിധ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിച്ചു.
ഹരിത കര്‍മ്മ സേന
ജില്ലയില്‍ അജൈവ മാലിന്യങ്ങളുടെ ശേഖരണത്തിനും സംസ്‌കരണത്തിനുമായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹരിത കര്‍മ്മ സേന രൂപീകരിച്ചു. 54 പഞ്ചായത്തുകളിലും 13 മുനിസിപ്പാലിറ്റികളിലും ഹരിതകര്‍മ്മസേനക്ക് പരിശീലനം നല്‍കി. 31 പഞ്ചായത്തുകളിലും 13 മുനിസിപ്പാലിറ്റികളിലും 2018 – 19 വര്‍ഷം ഹരിതകര്‍മസേന പ്രവര്‍ത്തനം ആരംഭിച്ചു. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ എം.സി.എഫുകളില്‍ എത്തിച്ച് ആവശ്യമായ തരംതിരിക്കലുകള്‍ നടത്തി ആര്‍.ആര്‍.എഡുകളിലേക്കും റീസൈക്ലിങ് യൂണിറ്റുകളിലേക്കും കൈമാറുക എന്ന രീതിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പിന്തുടരുന്നത് .മാലിന്യ സംസ്‌കരണത്തെ കുറിച്ച് സമൂഹത്തില്‍ അവബോധമുണ്ടാക്കാന്‍ കഴിഞ്ഞതിനോടൊപ്പം ഒരു വിഭാഗം സ്ത്രീകള്‍ക്ക് ചെറിയ വരുമാനം ഉറപ്പാക്കാന്‍ ഉതകുന്ന ജോലിയും കൂടി നല്‍കാന്‍ ഹരിത കര്‍മ്മ സേന രൂപീകരണത്തിലൂടെ കഴിഞ്ഞു.
കേരളത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരളാ കമ്പനി എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ശുചിത്വ ക്യാമ്പയിന്‍ നടപ്പാക്കുകയാണ് . ഇതിന്റെ ഭാഗമായി കുടുംബശ്രീ മിഷന്റെ സഹായത്തോടെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും 20 ഇനം തരംതിരിച്ച അജൈവപാഴ് വസ്തുക്കള്‍ ശേഖരിക്കും. മാലിന്യ സംസ്‌കരണ രംഗത്ത് വലിയ മാറ്റം സാധ്യമാക്കുന്നതിനൊപ്പം ഹരിതകര്‍മ്മ സേനയ്ക്ക് വരുമാനം ലഭ്യമാക്കുന്നതിനും വഴിയൊരുക്കുന്നു
ജില്ലയിലെ ശുചിത്വ പദവി കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും തരംതിരിച്ച അജൈവ മാലിന്യ ശേഖരണ ക്യാമ്പയിന്‍ ജില്ലയില്‍ ആരംഭിച്ചു കഴിഞ്ഞു. വീടുകളില്‍ നിന്നും ഹരിത കര്‍മ്മസേന ശേഖരിച്ച തരംതിരിച്ച അജൈവ പഴവസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനിയുടെ (CKCL) സഹകരണത്തോടെ ശേഖരിക്കുന്നുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ കൈമാറിയ അജൈവ പഴവസ്തുക്കളുടെ തുക കര്‍മ്മ സേനക്ക് കൈമാറും. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും വോട്ടെണ്ണലിനും ഹരിത ചട്ടം പാലിക്കുന്നതില്‍ തങ്ങളുടെ പ്രവര്‍ത്തന മികവ് പുലര്‍ത്താന്‍ ഹരിത കേരള മിഷന്റെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചുമതലയേറ്റവരുടെ സത്യപ്രതിജ്ഞ ചടങ്ങും ‘ഗ്രീനാക്കാന്‍ ‘ ഹരിത കേരളം മിഷന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഹരിതകര്‍മസേനയും ഇതിനായി സഹകരിച്ചു.
ജലസുരക്ഷ
ജലസുരക്ഷയുടെ പ്രാധാന്യം മനസ്സിലാക്കി കൊണ്ടുള്ള മുന്‍കരുതലുകളും പ്രവര്‍ത്തനങ്ങളും നടത്തി.എല്ലാവരും ജലാശയങ്ങളിലേക്ക് എന്ന ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ പ്രധാനപ്പെട്ട ജലസ്രോതസ്സുകള്‍ നവീകരിച്ചു. വാഴക്കുളം ഗ്രാമപഞ്ചായത്തിലെ ചെറുവേലിക്കുന്ന് ചിറ, മുടക്കുഴ വേങ്ങൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പുഞ്ചക്കുഴിത്തോട്, മാഞ്ഞാലിത്തോട് എന്നിവയാണ് നവീകരിച്ചത്.
വേനല്‍ക്കാലത്ത് ജില്ലയിലുണ്ടായ കഠിനമായ വരള്‍ച്ചയെ തുടര്‍ന്ന് എന്റെ കുളം എറണാകുളം എന്ന പദ്ധതി ആരംഭിച്ചു. 50 ദിവസം കൊണ്ട് 100 കുളം നവീകരിക്കുക എന്ന ലക്ഷ്യവുമായി ആയി’ 50 ദിവസം 100 കുളം ‘ എന്ന പദ്ധതി ആരംഭിച്ചു. 60 ദിവസം കൊണ്ട് 163 കുളങ്ങള്‍ പുനരുജ്ജീവിപ്പിച്ച് പ്രൊജക്റ്റ് ലക്ഷ്യം മറികടന്നു. 2018 ലെ വേനല്‍ക്കാലത്ത് എല്ലാ പൊതു കുളങ്ങളുടെയും നവീകരണം ഇതേ മാതൃകയില്‍ ഏറ്റെടുത്തു നടപ്പിലാക്കി. എന്റെ കുളം എറണാകുളം പദ്ധതി കൂടാതെ ജില്ലയിലെ 13 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതവും തനത് ഫണ്ടും ഉപയോഗിച്ച് 51 കുളങ്ങളും 35 ചിറകളും ഉപയോഗയോഗ്യം ആക്കി. പുഴകളുടെയും തോടുകളുടെയും പുനരുജ്ജീവന പദ്ധതികളും നടപ്പിലാക്കി. 2018- 19 വര്‍ഷത്തില്‍ 41 തദ്ദേശസ്ഥാപനങ്ങള്‍ പുതിയ കിണര്‍ /നവീകരണം പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടപ്പിലാക്കി.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ ‘എന്റെ പുര വെള്ളം എന്റെ കിണര്‍വെള്ളം ‘എന്ന പദ്ധതി നടപ്പിലാക്കി. വീടിനുമുകളില്‍ പെയ്ത് ഒഴുകി പാഴാകുന്ന മഴവെള്ളം ശേഖരിച്ച് ഫില്‍റ്റര്‍ ചെയ്ത് കിണര്‍ റീചാര്‍ജ് ചെയ്യുന്ന പ്രവര്‍ത്തനമാണ് നടത്തിയത്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2018ലെ ദേശീയ ജല അവാര്‍ഡ് എറണാകുളം ജില്ലയ്ക്ക് ലഭിച്ചു.
പ്രളയകാലത്തെ ഹരിത കേരള മിഷന്‍
മലിനമായി കൊണ്ടിരിക്കുന്ന ജില്ലയുടെ പാരിസ്ഥിതിക ഭൂമിയെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ത്രിതല പഞ്ചായത്തുകളുടെയും വകുപ്പുകളുടെയും നേതൃത്വത്തില്‍ ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കി. നൂറ്റാണ്ടിലെ മഹാപ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ആലുവ , പറവൂര്‍ മേഖല ഉള്‍പ്പടെ എറണാകുളം ജില്ലയില്‍ 2018-19 ലെ പ്രധാന വെല്ലുവിളി മഹാപ്രളയത്തെ തുടര്‍ന്ന് രൂപപ്പെട്ട മാലിന്യങ്ങളുടെ സംസ്‌കരണമായിരുന്നു . 3000 ടക്ക് ലോഡുകളിലായി ജില്ലയിലെ മുനിസിപ്പാലിറ്റികളില്‍ നിന്നും ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും 10110 ടണ്‍ അജൈവ മാലിന്യങ്ങള്‍ , ശുചിത്വ മിഷന്റെയും ക്ലീന്‍ കേരള കമ്പനിയുടെയും കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് ( KEIL ) ന്റെയും സഹകരണത്തോടെ നീക്കം ചെയ്തു . പ്രളയ ത്തില്‍ മരണപ്പെട്ട പക്ഷി – മൃഗാദികളുടെ ജഡങ്ങള്‍ ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുകളുടെയും ഹരിതകേരളം മിഷന്റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സംസ്‌കരിച്ചു . പ്രളയം പോലുള്ള ദുരന്ത ങ്ങള്‍ക്കുശേഷം സാധാരണ ഉണ്ടാകാറുള്ള പകര്‍ച്ചവ്യാധികള്‍ ജില്ലയില്‍ ബാധിക്കാതിരുന്നത് അതീവ ജാഗ്രതയോടെയുള്ള നടപടികളുടെ ഫലമാണ്.
ഇ- വേസ്റ്റ് ശേഖരണം/ കൈമാറ്റം
ജില്ലയിലെ ഇലക്ട്രോണിക് വേസ്റ്റ് ആപത്കര മാലിന്യം ശേഖരിക്കുന്നതിനും ശാസ്ത്രീയമായി കൈയൊഴിയുന്നതിനും പ്രത്യേക പദ്ധതി തയ്യാറാക്കി . എറണാകുളം ജില്ലാ ഭരണകൂടത്തിന്റേയും ഹരിതകേരളം മിഷന്റേയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ഇലക്ട്രോണിക് മാലിന്യങ്ങളും ആപത്കരമായ മാലിന്യങ്ങളും ശേഖരിച്ച് ശാസ്ത്രീയ സംസ്‌ക രണത്തിന് കൈമാറുന്നതിനായുള്ള ‘ ഇനിയില്ല ഈ വേസ്റ്റ് ‘ പദ്ധതി 2019 ല്‍ ആരംഭിച്ചു.
ജില്ലയില്‍ നടത്തിയ കൃഷി ഉപമിഷന്‍ പ്രവര്‍ത്തനങ്ങള്‍
ജൈവ കൃഷിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സുരക്ഷിത ഭക്ഷ്യോത്പാദനം സംസ്ഥാനത്ത് വ്യാപകമാക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് കൃഷി ഉപമിഷന്‍ നടത്തി വരുന്നത്. നെല്‍ കൃഷി വിസ്തൃതി വര്‍ദ്ധിപ്പിക്കുക. പച്ചക്കറിയിലും മറ്റ് അടിസ്ഥാന കൃഷി ഉല്‍പ്പന്നങ്ങളിലും പ്രത്യേകിച്ച് (നെല്ല്, പഴവര്‍ഗ്ഗങ്ങള്‍) സ്വയം പര്യാപ്തത നേടാനുതകുന്ന വിധത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുക, ഗാര്‍ഹിക, സ്ഥാപന തലങ്ങളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന കമ്പോസ്റ്റ് ഉപയോഗിച്ച് ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതകേരളം മിഷന്‍ നേത്യത്വം നല്‍കുന്നു . നെല്‍ക്യഷി വ്യാപനത്തിന് തരിശുനിലകൃഷി , കരനെല്‍ക്യഷി പ്രോത്സാ ഹിപ്പിക്കല്‍ എന്നീ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക, ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില കര്‍ഷകര്‍ക്ക് കിട്ട ത്തക്ക രീതിയില്‍ ലാഭകരമായ കൃഷി രീതികളും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കുള്ള സംരംഭങ്ങളും വ്യാപകമാക്കുക എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചു. നീര്‍ത്തടാധിഷ്ഠിത വികസനം , ആസൂതണവും നിര്‍വ്വഹണവും, ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള കൃഷിവികസനം, ജൈവ കൃഷിരീതിയും, ഉത്തമ കാര്‍ഷിക വിളകള്‍ അവലംബിക്കല്‍, സമ്മിശ്ര കൃഷി / സംയോജിത കൃഷിക്ക് പ്രോത്സാഹനം, (പ്രക്യതി വിഭവങ്ങളുടെ സുസ്ഥിര പരിപാലനവും ഖരമാലിന്യ സംസ്‌കരണവും, കര്‍ഷക സഭകളും ഞാറ്റുവേല ചന്തകളും സംഘടിപ്പിക്കല്‍ , വിവിധ വകുപ്പുകളുടെ സംയോജിത പ്രവര്‍ത്തനം , ദുര്‍ബല വിഭാഗങ്ങള്‍ക്കും വനിതകള്‍ക്കും പ്രത്യേക പരിഗണന എന്നീ പ്രവര്‍ത്തനങ്ങളുമാണ് ഹരിത കേരളം മിഷന്‍ നടത്തിയത്.
തരിശ് രഹിത ഗ്രാമം
ജില്ലയിലെ ഓരോ ബ്ലോക്കിലും ചുരുങ്ങിയത് ഒരു ഗ്രാമപഞ്ചായത്തെങ്കിലും തരിശ് രഹിത ഗ്രാമമായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതില്‍ പറവൂര്‍ ബ്ലോക്കിലെ വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്.
ഐടിഐ ഹരിത ക്യാമ്പസ്
ഗവണ്മെന്റ് ഐടിഐ കളമശ്ശേരി ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഐടിഐ ക്യാമ്പസ് ഹരിതാഭമാക്കുവാനുള്ള പദ്ധതിക്ക് രൂപം കൊടുത്തു. ശുചിത്വ – മാലിന്യസംസ്‌കരണ പ്രവര്‍ത്ത നങ്ങളും സമഗ്രമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും ജൈവ കാര്‍ഷിക പ്രവര്‍ത്തനങ്ങളും, വനവത്കരണവും ഐ.റ്റി.ഐ യിലെ സമഗ്ര ഹരിത പദ്ധതിയില്‍ ‘ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഹരിതോത്സവം
പൊതുവിദ്യാലയങ്ങള്‍ ഹരിത വിദ്യാലയങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാ ഭ്യാസ വകുപ്പിന്റെ നേത്യത്വത്തില്‍ ഹരിതകേരളം മിഷനുമായി ചേര്‍ന്ന് ഹരിതോത്സവം സംഘടിപ്പിച്ചു. – വിദ്യാര്‍ഥികളേയും അവര്‍ക്കു ചുറ്റുമുള്ള പ്രകൃതിയേയും ഗാഢമായി ബന്ധിപ്പിച്ചുകൊണ്ട് ഹരിത വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഹരിതോത്സവം ലക്ഷ്യമാക്കുന്നത്. ഹരിതോത്സവത്തില്‍ മുഖ്യമായും ദിനാചരണങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത് ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് മുതല്‍ ലോക വിദ്യാര്‍ത്ഥിദിനമായ നവംബര്‍ 17 ന് അവസാനിക്കുന്ന പത്ത് ഉത്സവ ദിനങ്ങളാണ് ഹരിതോത്സവത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളം ജില്ലയില്‍ വളരെ നല്ല രീതിയില്‍ ഹരിതോത്സവം സംഘടിപ്പിക്കാന്‍ സാധിച്ചു.
പച്ചത്തുരുത്ത്
കാലാവസ്ഥയും പരിസ്ഥിതിയും വികസന പ്രവര്‍ത്തനങ്ങളിലും പരിഗണിക്കണമെന്ന പൊതുബോധത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കാനുള്ള പരിപാടികളുടെ ഭാഗമായി കേരളം കാര്‍ബണ്‍ തുലിത സംസ്ഥാനം ആകുന്നതിന്റെ ഭാഗമാക്കാനുള്ള പരിശ്രമത്തിലാണ് ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍. പരമാവധി ചെറുവാഹനങ്ങള്‍ സൃഷ്ടിച്ച് പരിപാലിക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ജില്ലയില്‍ ഇതുവരെ 36 പച്ചത്തുരുത്തുകളാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഹരിത കേരള മിഷനറ വിവിധ പദ്ധതികള്‍ ജനങ്ങള്‍ പ്രയോജനപ്പെടുന്നതെന്ന് നിസ്സംശയം പറയാം. മിഷന്റെ ജലസംരക്ഷണ പദ്ധതികള്‍ വേനല്‍ക്കാലത്തെ കഠിന വരള്‍ച്ചയെ അതിജീവിക്കാന്‍ സഹായകമായി.ഹരിത കര്‍മ്മ സേന രൂപീകരിച്ചതിലൂടെ മാലിന്യ സംസ്‌കരണം മികച്ചരീതിയില്‍ സാധ്യമാക്കാനും ഒരു വിഭാഗം ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുവാനും കഴിഞ്ഞു. മാലിന്യ സംസ്‌കരണത്തെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞു. കൃഷിയുടെ ആവശ്യകതയെ ബോധ്യപ്പെടുത്താനും കൃഷിയില്‍ ജനങ്ങള്‍ക്ക് താല്പര്യം ഉണര്‍ത്താനും മിഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു