സര്‍ക്കാര്‍ ഓഫീസുകള്‍ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ഹരിത ഓഫീസ് പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിന് നൂറ് ശതമാനം മാര്‍ക്കോടെ എ ഗ്രേഡ് ലഭിച്ചു. ഹരിത കേരള മിഷന്‍ നല്‍കുന്ന പുരസ്‌കാരം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കളക്ടര്‍ ഡോ.നവജ്യോത് ഖോസയില്‍ നിന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഏറ്റുവാങ്ങി.
പോലീസ് ആസ്ഥാനവും പരിസരവും കൂടുതല്‍ ഹരിതാഭമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. പോലീസ് ആസ്ഥാനത്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.