എറണാകുളം: ഹിന്ദുസ്ഥാന്‍ ലിവര്‍ കമ്പനിയുടെ പഴയ റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള സ്ഥലം മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തു. 53.21.825 ഏക്കര്‍ സ്ഥലമാണ് മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തത്. കണയന്നൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ ഡോ. ഹാരിഷ് റഷീദിന്റെ ഉത്തരവിന്‍ പ്രകാരം കണയന്നൂര്‍ തഹസീല്‍ദാര്‍ പി. സജി, ഭൂരേഖ തഹസില്‍ദാര്‍ റാണി പി എല്‍ദോ ഡെപ്യൂട്ടി തഹസീല്‍ ദാര്‍മാരായ കെഎന്‍ ബിന്ദു, വിനോദ്, താലൂക് സര്‍വേയര്‍ തമ്പയ് പോള്‍, എറണാകുളം വില്ലജ് ഓഫീസര്‍ എല്‍ സിന്ധു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂമി ഏറ്റെടുത്ത്. കേരളം ഭൂ പരിഷ്‌കരണ ചട്ടപ്രകാരമാണ് ഭൂമി ഏറ്റെടുത്ത്.