കാട്ടാക്കട മണ്ഡലത്തിലെ വിളപ്പില്‍ ശാലയില്‍ നിര്‍ദ്ദിഷ്ട എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തു കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമായി. ആദ്യമായിട്ടാണ് സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് സ്വന്തമായി ആസ്ഥാനം ഉണ്ടാകുന്നത്. ഗ്രീന്‍ ക്യാംപസ് എന്ന കാഴ്ചപ്പാടോടുകൂടി ഇന്ത്യയിലെ മാതൃകാ സര്‍വ്വകലാശാലയായിട്ടാണ് വിഭാവനം ചെയ്യുന്നത്. നിലവില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിന്റെ മാനേജ്‌മെന്റ് വിഭാഗം കെട്ടിടത്തിലാണ് സാങ്കേതിക സര്‍വ്വകലാശാലയുടെ ആസ്ഥാനം പ്രവര്‍ത്തിച്ചു വരുന്നത്.
സര്‍വ്വകലാശലേക്ക് കീഴില്‍ 147 എഞ്ചിനീയറിങ് കോളേജുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ ആസ്ഥാനം യാദാര്‍ഥ്യം ആകുന്നതോടുകൂടി കാലനുസൃതവും പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതവുമായ നവീന കോഴ്‌സുകളും ആരംഭിക്കാന്‍ ഉദേശിക്കുന്നുണ്ട്. തുടക്കമെന്ന നിലയ്ക്ക് ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഗവേഷണങ്ങളും ആരംഭിക്കും. തുടര്‍ന്ന് ഐ.ഐ.റ്റിക്ക് തുല്യമായതോ അതിനേക്കാള്‍ മികവുള്ളതോ ആയ കോഴ്‌സുകളും ആരംഭിക്കും. വിളപ്പില്‍ പഞ്ചായത്തിലെ നെടുംകുഴി പ്രദേശത്ത് 100 ഏക്കര്‍ ഭൂമിയാണ് സര്‍വ്വകലാശാലയ്ക്കായി ഏറ്റെടുത്തിട്ടുള്ളത്.
2017 ഫെബ്രുവരിയില്‍ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തെ തുടര്‍ന്ന് 2017 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിളപ്പില്‍ശാലയില്‍ സാങ്കേതിക സര്‍വ്വകലാശാല ആസ്ഥാനം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് വിളപ്പില്‍ ഗ്രാമ പഞ്ചായത്ത് 100 ഏക്കര്‍ ഭൂമി കണ്ടെത്തി സര്‍വ്വെ നമ്പറുകള്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് കൈമാറി. 2018 ഡിസംബര്‍ 18 ആം തീയതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചനക്‌സലര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, റവന്യൂ അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു തുടര്‍ നടപടികള്‍ തീരുമാനിച്ചു.
തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചു. 2018 ഡിസംബര്‍ 24 ആം തീയതി ഭരണാനുമതി ലഭ്യമായി. 2019 – 2020 ധനകാര്യ വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ നിര്‍ദ്ദിഷ്ട സാങ്കേതിക സര്‍വ്വകലാശലേക്ക് ഭൂമി ഏറ്റെടുക്കുന്നതിന് തുക അനുവദിച്ചു. സാങ്കേതിക സര്‍വ്വകലാശാല ആസ്ഥാനത്തിനായുള്ള ആദ്യഘട്ട നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണമാണ് ഇപ്പോള്‍ വിജ്ഞാപനത്തിലൂടെ നടപ്പിലായത്. നിര്‍ദ്ദിഷ്ട സാങ്കേതിക സര്‍വ്വകലാശാല ക്യാമ്പസില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കുള്ള കെട്ടിടങ്ങള്‍, ഹോസ്റ്റലുകള്‍, സ്റ്റാഫ് കോട്ടേഴ്‌സുകള്‍, ലൈബ്രറി, ലബോറട്ടറി കെട്ടിടങ്ങള്‍ എന്നിവ ഉണ്ടാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ് സ്റ്റേഡിയം, വാട്ടര്‍ സ്‌പോര്‍ട്‌സ് സംവിധാനങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുന്നതാണ് 100 ഏക്കറിലെ നിര്‍ദ്ദിഷ്ട ക്യാംപസ്.