സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 40 രൂപ കുറഞ്ഞ് 4590 രൂപയായി. രണ്ടു ദിവസത്തിനിടെ 1280 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്.
ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് തുടരുകയാണ്. ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളിലെ ആദായവര്‍ധയും ഓഹരി വിപണിയിലെ കുതിപ്പും സ്വര്‍ണവില കുറയാന്‍ കാരണമായി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും 2,350 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.