മൂന്ന് ദിവസം തുടര്‍ച്ചയായി ഒരേ നിലയില്‍ വ്യാപാരം തുടര്‍ന്ന സ്വര്‍ണത്തിന് ഇന്ന് വില വര്‍ദ്ധിച്ചു. നേരിയ വര്‍ദ്ധനവാണ് ഇന്ന് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 20 രൂപയാണ് ഉയര്‍ന്നത്. 4510 രൂപയാണ് ഇന്നത്തെ 22 ക്യാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് വില.
ഒരു പവന് 36080 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വര്‍ണവില കുത്തനെ ഇടിയുകയായിരുന്നു. ഒരു ഘട്ടത്തില്‍ 4590 രൂപയുണ്ടായിരുന്ന സ്വര്‍ണത്തിന് വില താഴേക്ക് പോയി 4490 രൂപയായി. ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്നാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
18 ക്യാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ഇന്നത്തെ വില 3725 രൂപയാണ്. 15 രൂപയാണ് ഇന്നത്തെ വിലയില്‍ ഉണ്ടായ വര്‍ധന. ഹോള്‍മാര്‍ക്ക് വെള്ളിക്ക് ഗ്രാമിന് 100 രൂപയും വെള്ളി ഗ്രാമിന് 68 രൂപയുമാണ് ഇന്നത്തെ വില.