കൊച്ചി: മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം നല്‍കുന്നതെന്ന് കോടതി പറഞ്ഞു. ജാമ്യ വ്യവസ്ഥയായി രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പാസ്പോര്‍്ട്ടും കോടതിയില്‍ നല്‍കണം. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് കേസില്‍ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞ് അര്‍ബുദ രോഗബാധിതനായതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.