നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി മുന്‍ ഡിജിപി ജേക്കബ് തോമസ്. രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും ബിജെപിയുമായി സഹകരിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു. ഇരിങ്ങാലക്കുട, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ സീറ്റുകളില്‍ മത്സരിക്കാന്‍ ആലോചനയുണ്ട്. മത്സരിച്ചില്ലെങ്കില്‍ പ്രചാരണ രംഗത്ത് സജീവമായുണ്ടാകുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചും പങ്കാളിയാകാം. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്നതിനാണ് താത്പര്യം. ദേശീയതയ്ക്ക് ഒപ്പം നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പമായിരിക്കും പ്രവര്‍ത്തനമെന്നും ജേക്കബ് തോമസ് പറഞ്ഞു.